Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immorality

അധാർമികതകളെ വെള്ളപൂശുന്ന പുതിയ ഭരണഘടനാവകാശങ്ങൾ

അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്തെ ചി​​​​ല സു​​​​പ്ര​​​​ധാ​​​​ന സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളും അ​​​​വ​​യു​​ടെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഈ ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ. ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ പ​​​​തി​​​​ന​​​​ഞ്ചു​​​​ വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍കു​​​​ട്ടി​​​​യു​​​​ടെ 30 ആ​​​​ഴ്ച ​​പ്രാ​​​​യ​​​​മാ​​​​യ ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​വി​​​​നെ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ട് 2026 ഏ​​​​പ്രി​​​​ലി​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​താ​​​​ണ് ഏ​​​​റെ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സാ​​​​ന​​​​ത്തേ​​​​ത്. ഭ്രൂ​​​​ണ​​​​ഹ​​​​ത്യ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തും ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി​​​​യും ന​​​​ട​​​​ത്തി​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളും ഏ​​​​റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ളും ചോ​​​​ദ്യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു.

കേ​​​​ന്ദ്ര​​​​സ​​ർ​​ക്കാ​​രി​​നു​​​​വേ​​​​ണ്ടി​​​​യും എ​​​​യിം​​​​സി​​​​നു​​​​വേ​​​​ണ്ടി​​​​യും ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​യെ എ​​​​തി​​​​ർ​​​​ത്തു​​​​കൊ​​​​ണ്ട് ഹാ​​​​ജ​​​​രാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ​​​​ഭാ​​​​ട്ടി, 30 ആ​​​​ഴ്ച​​​​പ്രാ​​​​യ​​​​മാ​​​​യ ജീ​​​​വ​​​​നെ ഭ്രൂ​​​​ണ​​​​ഹ​​​​ത്യ ന​​​​ട​​​​ത്തി​​​​യാ​​​​ൽ പെ​​​​ണ്‍കു​​​​ട്ടി​​​​ക്കു സം​​​​ഭ​​​​വി​​​​ക്കാ​​​​വു​​​​ന്ന ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​ണ്.

30 ആ​​​​ഴ്ച​​​​യാ​​​​യ ഭ്രൂ​​​​ണം ജീ​​വ​​ന​​ക്ഷ​​മ​​ത​​യു​​ള്ള​​താ​​ണ് (Viable). ഈ ​​​​പ്രാ​​​​യ​​​​ത്തി​​​​ൽ കു​​​​ഞ്ഞി​​​​നെ ന​​​​ശി​​​​പ്പി​​​​ച്ചാ​​​​ൽ പെ​​​​ണ്‍കു​​​​ട്ടി​​​​ക്ക് പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ശാ​​​​രീ​​​​രി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​യും ദീ​​​​ർ​​​​ഘ​​​​നാ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും എ​​​​ന്നാ​​​​യി​​​​രു​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട്. ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ൾ​​​​കൂ​​​​ടി കാ​​​​ത്തി​​​​രു​​​​ന്നാ​​​​ൽ കു​​​​ഞ്ഞി​​​​നെ പ്ര​​​​സ​​​​വി​​​​ച്ച​​ശേ​​​​ഷം ദ​​​​ത്തു ന​​​​ൽ​​​​കു​​​​ക​​​​യും പെ​​​​ണ്‍കു​​​​ട്ടി​​​​യു​​​​ടെ​​​​യും കു​​​​ഞ്ഞി​​​​ന്‍റെ​​​​യും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാം എ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണ് ഭാ​​​​ട്ടി കോ​​​​ട​​​​തി​​​​ക്കു​​​​ മു​​​​ന്നി​​ൽ വ​​​​ച്ച​​​​ത്.

യ​​​​ഥാ​​​​ർ​​​​ഥ​​ത്തി​​​​ൽ 28 ആ​​​​ഴ്ച​​​​പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ പ്ര​​​​സ​​​​വി​​​​ച്ചാ​​​​ൽ 80% കു​​​​ഞ്ഞു​​​​ങ്ങ​​​​ളും ജീ​​​​വി​​​​ക്കു​​​​മെ​​​​ന്നും 32 ആ​​​​ഴ്ച​​ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ പ്ര​​​​സ​​​​വി​​​​ച്ചാ​​​​ൽ 90% കു​​​​ഞ്ഞു​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ ജീ​​​​വി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ​​​​ർ ഗം​​​​ഗാ റാം ​​​​ഹോ​​​​സ്പി​​​​റ്റ​​​​ൽ മേ​​​​ധാ​​​​വി ഡോ. ​​​​അ​​​​ബ​​ മ​​​​ജും​​​​ദാ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ട​​​​തി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് പെ​​​​ണ്‍കു​​​​ട്ടി അ​​​​നു​​​​ഭ​​​​വി​​​​ച്ച ബ​​​​ലാ​​​​ത്സം​​​​ഗം എ​​​​ന്ന ക്രൂ​​​​ര​​​​വും പൈ​​​​ശാ​​​​ചി​​​​ക​​​​വു​​​​മാ​​​​യ തി​​ന്മ​​യ്ക്കു​​​​ള്ള ഒ​​​​രേ​​​​യൊ​​​​രു പ്ര​​​​തി​​​​വി​​​​ധി 30 ആ​​​​ഴ്ച​​​​പ്രാ​​​​യ​​​​മു​​​​ള്ള ഒ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​ത്ത നി​​​​ഷ്ക​​​​ള​​​​ങ്ക​​​​നാ​​​​യ ഒ​​​​രു കു​​​​ഞ്ഞി​​​​നെ കൊ​​​​ല്ലു​​​​ക​​​​യെ​​​​ന്ന അ​​​​തി​​​​ക്രൂ​​​​ര​​​​വും ഭ​​​​യാ​​​​ന​​​​ക​​​​വു​​​​മാ​​​​യ മാ​​​​ർ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണ്.

കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും അ​​​​തു​​​​യ​​​​ർ​​​​ത്തു​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ളും

ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ 15 വ​​​​യ​​​​സു​​​​കാ​​​​രി പെ​​​​ണ്‍കു​​​​ട്ടി അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന മാ​​​​ന​​​​സി​​​​ക​​​​വും ശാ​​​​രീ​​​​രി​​​​ക​​​​വും സാ​​​​മൂ​​​​ഹ്യ​​​​വു​​​​മാ​​​​യ എ​​​​ല്ലാ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ഗ​​​​ർ​​​​ഭ​​​​ധാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 21 അ​​​​നു​​​​സ​​​​രി​​​​ച്ച് ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഒ​​​​രാ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. വ്യ​​​​ക്തി​​​​സ്വാ​​​​ത​​​​ന്ത്ര്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും സ്വ​​​​ന്തം ശ​​​​രീ​​​​ര​​​​ത്തി​​ന്മേ​​ലു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന അ​​​​വ​​​​കാ​​​​ശ​​​​വു​​​​മെ​​​​ല്ലാം അ​​​​ന്ത​​​​​​സോ​​​​ടെ ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 21ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് പ​​​​ല കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

കി​​​​രാ​​​​ത​​​​വും അ​​​​ധാ​​​​ർ​​​​മി​​ക​​​​വു​​​​മാ​​​​യ ഭ്രൂ​​​​ണ​​​​ഹ​​​​ത്യാ​​​​ നി​​​​യ​​​​മം, MTP Act എ​​​​ന്ന പേ​​​​രി​​​​ൽ 1971 മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ണ്ട്. 24 ആ​​​​ഴ്ച വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ വ​​​​ള​​​​രെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്രം ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ൻ ഈ ​​​​നി​​​​യ​​​​മം അ​​​​നു​​​​വാ​​​​ദം ന​​ല്​​​​കു​​​​ന്നു. എ​​​​ന്നാ​​​​ൽ, സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പു​​​​തി​​​​യ വി​​​​ധി​​​​പ്ര​​​​കാ​​​​രം സ്ത്രീ​​​​യു​​​​ടെ പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന അ​​​​വ​​​​കാ​​​​ശ​​​​വും ശ​​​​രീ​​​​ര​​​​ത്തി​​ന്മേ​​ലു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക​​​​യാ​​​​ൽ 24 ആ​​​​ഴ്ച എ​​​​ന്ന പ​​​​രി​​​​മി​​​​തി​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന് 30 ആ​​​​ഴ്ച പ്രാ​​​​യ​​​​മാ​​​​യ കു​​​​ഞ്ഞി​​​​നെ കൊ​​​​ല്ലാ​​​​ൻ പെ​​​​ണ്‍കു​​​​ട്ടി​​​​യെ​​​​യും അ​​​​വ​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ത്തെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കാം.

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍കു​​​​ട്ടി​​​​യു​​​​ടെ​​​​യും അ​​​​വ​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ഭി​​​​മാ​​​​ന​​​​ത്തെ​​​​യും ഭാ​​​​വി​​​​യെ​​​​യും ക​​​​രു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ പ​​​​രി​​​​ധി​​​​ക​​​​ളും മ​​​​റി​​​​ക​​​​ട​​​​ന്ന് പെ​​​​ണ്‍കു​​​​ട്ടി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി​​​​വി​​​​ധി.

ഭ്രൂ​​​​ണ​​​​ഹ​​​​ത്യ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടു കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യ മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട നി​​​​രീ​​​​ക്ഷ​​​​ണം അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഗ​​​​ർ​​​​ഭ​​​​ധാ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​യ​​​​മം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ഗ​​​​ർ​​​​ഭം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും തു​​​​ട​​​​രേ​​​​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്താ​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​ബോ​​​​ർ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഭ്രൂ​​​​ണ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ്.

അ​​​​ത്ത​​​​രം സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലാ​​​​ത്ത ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​മ്മ​​​​യു​​​​ടെ ജീ​​​​വ​​​​ൻ​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്യും. കൂ​​​​ടാ​​​​തെ, ഇ​​​​തു​​​​പോ​​​​ലെ നി​​​​യ​​​​മം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​ന​​​​ധി​​​​കൃ​​​​ത​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മ​​​​ല്ലാ​​​​ത്ത ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കാ​​​​നു​​​​മി​​​​ട​​​​യു​​​​ണ്ട്. കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ത്ത​​​​രം വി​​​​ചി​​​​ത്ര​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ യു​​​​ക്തി​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ത്ര വ​​​​ലി​​​​യ തെ​​​​റ്റും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​ക്കിക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ അ​​​​വ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ചെ​​​​യ്യു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കി എ​​​​ല്ലാ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ചെ​​​​യ്യാ​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

കു​​​​റ്റ​​​​ക​​​​ര​​​​വും അ​​​​ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മെ​​​​ന്ന് ഇ​​​​തു​​​​വ​​​​രെ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന പ​​​​ല​​​​തും അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ലെ​​​​ന്നു വി​​​​ധി​​​​ക്കു​​​​ന്ന​​​​തും അ​​​​വ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​തും (ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി ഐ​​പി​​സി 309 ആ​​​​ത്മ​​​​ഹ​​​​ത്യ കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​താ​​​​ക്കി​​​​യ​​​​ത് മെ​​ന്‍റ​​ൽ ഹെ​​ൽ​​ത്ത് കെ​​യ​​ർ ആ​​ക്‌​​ട് 2017; അ​​​​തു​​​​പോ​​​​ലെ 2018ൽ ​​ഐ​​പി​​സി 377 റ​​​​ദ്ദാ​​​​ക്കി സ്വ​​​​വ​​​​ർ​​​​ഗ​​ഭോ​​​​ഗം കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​താ​​​​ക്കി​​​​യ​​​​ത്; 2018ൽ ​​​​ത​​​​ന്നെ ഐ​​പി​​സി 497റ​​​​ദ്ദാ​​​​ക്കി വ്യ​​​​ഭി​​​​ചാ​​​​രം കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​താ​​​​ക്കി​​​​യ​​​​ത്) കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നെ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം ഈ ​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ (ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി പ​​​​രോ​​​​ക്ഷ ദ​​​​യാ​​​​വ​​​​ധം 2018ൽ ​​​​നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​ക്കി​​​​യ​​​​തും ഭ്രൂ​​​​ണ​​​​ഹ​​​​ത്യാ​​​​നി​​​​യ​​​​മം ആ​​​​ദ്യം 20ഉം ​​​​പി​​​​ന്നീ​​​​ട് 24ഉം ​​​​ഇ​​​​പ്പോ​​​​ൾ 30 ആ​​​​ഴ്ച​​​​യാ​​​​യ കു​​​​ഞ്ഞി​​​​നെ​​​​യും കൊ​​​​ല്ലാ​​​​മെ​​​​ന്ന​​​​ത​​​​ര​​​​ത്തി​​​​ൽ ഉ​​​​ദാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​തും) ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലെ പു​​​​തി​​​​യ ലോ​​​​ജി​​​​ക്കും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​ണ്.

ഭ്രൂ​​​​ണ​​​​ഹ​​​​ത്യാ​​​​ നി​​​​യ​​​​മ​​​​ത്തി​​​​ലും അ​​​​തു​​​​പോ​​​​ലെ​​​​യു​​​​ള്ള അ​​​​ധാ​​​​ർ​​​​മി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലും ഇ​​​​ന്ന​​​​ത്തെ കോ​​​​ട​​​​തി​​​​ക​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​ മൂ​​​​ല്യം വ്യ​​​​ക്തി​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യം, ശ​​​​രീ​​​​ര​​​ത്തി​​ന്മേലു​​​​ള്ള അ​​​​വ​​​​കാ​​​​ശം, പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന അ​​​​വ​​​​കാ​​​​ശം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ്. ഉ​​​​ദ​​​​ര​​​​ത്തി​​​​ലു​​​​ള്ള കു​​​​ഞ്ഞി​​​​ന്‍റെ പ​​​​ദ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചോ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചോ യാ​​​​തൊ​​​​രു​​​​ ത​​​​ര​​​​ത്തി​​​​ലു​​​​മു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​വു​​​​മി​​​​ല്ല. കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്കും നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ ഉ​​​​ത്ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​വി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ധാ​​​​രാ​​​​ളം തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ന്ന​​​​തും ഈ ​​​​വി​​​​ധി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്.

ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ

ലോ​​​​ക​​​​ത്തി​​​​ലു​​​​ള്ള എ​​​​ല്ലാ ജീ​​​​വ​​​​ശാ​​​​സ്ത്ര ​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളും മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും സം​​​​ശ​​​​യ​​​​ലേ​​​​ശ​​​​മെ​​​​ന്യേ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ത​​​​യാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് അ​​​​ണ്ഡ​​​​വും ബീ​​​​ജ​​​​വും സം​​​​യോ​​​​ജി​​​​ക്കു​​​​ന്ന സ​​​​മ​​​​യം മു​​​​ത​​​​ലാ​​​​ണെ​​​​ന്ന​​​​ത്.

പു​​​​തി​​​​യ മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ അ​​​​മ്മ​​​​യു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ലെ​​​​ന്നും ജ​​​​നി​​​​ത​​​​ക​​​​പ​​​​ര​​​​മാ​​​​യും പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യും സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി വ​​​​ള​​​​ർ​​​​ന്നു പ​​​​ക്വ​​​​ത പ്രാ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള മ​​​​നു​​​​ഷ്യ​​​​നാ​​​​ണെ​​​​ന്നു​​​​ള്ള​​​​തും മ​​​​റ്റൊ​​​​രു ശാ​​​​സ്ത്ര​​​​സ​​​​ത്യ​​​​മാ​​​​ണ്. ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​വും ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​വും ഒ​​​​രേ ജീ​​​​വ​​​​നാ​​​​ണെ​​​​ന്നും ഒ​​​​രേ ആ​​​​ളാ​​​​ണെ​​​​ന്നും അ​​​​താ​​​​യി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തി​​​​ലും പേ​​​​രി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളു​​​​വെ​​​​ന്നും ഈ ​​​​കോ​​​​ട​​​​തി​​​​ക​​​​ളോ​​​​ടും നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടും ആ​​​​രാ​​​​ണു പ​​​​റ​​​​ഞ്ഞു മ​​​​നസി​​​​ലാ​​​​ക്കുക?

മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ ഭ്രൂ​​​​ണ​​​​ഹ​​​​ത്യ സ്ത്രീ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ളു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഭ്രൂ​​​​ണ​​​​ത്തെ ഉ​​​​ദ​​​​ര​​​​ത്തി​​​​ലെ ജീ​​​​വ​​​​നെ അ​​​​വ​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സൗ​​​​ക​​​​ര്യ​​​​വു​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ഷ്ട​​​​മു​​​​ള്ള​​​​തു​​​​പോ​​​​ലെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​മെ​​​​ന്ന​​​​തു​​​​മാ​​​​ണ്. My body My choice എ​​​​ന്ന​​​​ത് ഭ്രൂ​​​​ണ​​​​ഹ​​​​ത്യാ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​ണ്. ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു അ​​​​മ്മ​​​​യു​​​​ടേ​​​​തി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ഒ​​​​രു ജീ​​​​വ​​​​നാ​​​​ണെ​​​​ന്നും അ​​​​മ്മ​​​​യു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​ള്ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ലെ​​​​ന്ന​​​​തും ഒ​​​​രു സ​​​​ത്യ​​​​മാ​​​​ണ്.

അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​മ്മ​​​​യ്ക്ക് നാ​​​​ലു കാ​​​​ലും നാ​​​​ലു കൈ​​​​യും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ച​​​​ലി​​​​ക്കു​​​​ന്ന ര​​​​ണ്ടു ഹൃ​​​​ദ​​​​യ​​​​വു​​​​മു​​​​ണ്ടെ​​​​ന്ന് സ​​​​മ്മ​​​​തി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. അ​​​​മ്മ​​​​യു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു കു​​​​ഞ്ഞി​​​​നു​​​​ വേ​​​​ണ്ട​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പോ​​​​ഷ​​​​ണ​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​വും വ​​​​ള​​​​രാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​വു​​​​മാ​​​​ണ്. എ​​​​ല്ലാ മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണി​​​​തെ​​​​ല്ലാം. ഇ​​​​തെ​​​​ല്ലാം അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യാ​​​​ൽ പൂ​​​​ർ​​​​ണ​​മാ​​​​യും സ്വ​​​​യം വ​​​​ള​​​​രാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ജ​​​​നി​​​​ത​​​​ക സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഓ​​​​രോ ഭ്രൂ​​​​ണ​​​​ത്തി​​​​ലു​​​​മു​​​​ള്ള​​​​ത്.

അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ ഒ​​​​രു ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​വി​​​​ന്‍റെ ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ മു​​​​ക​​​​ളി​​​​ല​​​​ല്ല ഒ​​​​ര​​​​മ്മ​​​​യു​​​​ടെ​​​​യും പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന അ​​​​വ​​​​കാ​​​​ശ​​​​വും ശ​​​​രീ​​​​ര​​​​ത്തി​​ന്മേ​​​​ലു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യ​​​​വും. മു​​​​ഷ്ടി ചു​​​​ഴ​​​​റ്റാ​​​​നു​​​​ള്ള എ​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം അ​​​​പ​​​​ര​​​​ന്‍റെ മൂ​​​​ക്ക് തു​​​​ട​​​​ങ്ങു​​​​ന്നി​​​​ട​​​​ത്ത് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത​​​​ല്ലേ ന​​​​മ്മു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​ങ്ക​​​​ല്പം. അ​​​​പ്പോ​​​​ൾ​​​​പ്പി​​​​ന്നെ ഒ​​​​രു ജീ​​​​വ​​​​നെ ന​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് വേ​​​​റൊ​​​​രാ​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നി​​​​യ​​​​മം നി​​​​ർ​​​​മി​​ക്കാ​​​​നാ​​​​വു​​​​ക. ഒ​​​​രു സ്ത്രീ​​​​യു​​​​ടെ പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന അ​​​​വ​​​​കാ​​​​ശം ലൈം​​​​ഗി​​​​കബ​​​​ന്ധ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടാ​​​​നോ ഏ​​​​ർ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നോ ഉ​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ഗ​​​​ർ​​​​ഭം ധ​​​​രി​​​​ച്ചുക​​​​ഴി​​​​ഞ്ഞാ​​​​ൽ ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​യെ​​​​ന്ന​​​​ത് പ്ര​​​​ത്യു​​​​ത്പാ​​​​ദ​​​​ന അ​​​​വ​​​​കാ​​​​ശ​​​​മ​​​​ല്ല; ഒ​​​​രു നി​​​​ഷ്ക​​​​ള​​​​ങ്ക ജീ​​​​വ​​​​നെ ഉ​​​​ദ​​​​ര​​​​ത്തി​​​​ൽ വ​​​​ച്ച് ക​​​​ശാ​​​​പ്പു ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്.

ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ അ​​​​ത് ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും അ​​​​മ്മ​​​​യു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നു​​​​ള്ള​​​​താ​​​​ണ്. ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ലോ​​​​ക​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന 95% ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​ക​​​​ളും ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള അ​​​​മ്മ​​​​മാ​​​​രും ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​ക്ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ്. സ്ത്രീ​​​​യു​​​​ടെ ഗ​​​​ർ​​​​ഭ​​​​ധാ​​​​ര​​​​ണം ചി​​​​കി​​​​ത്സി​​​​ച്ചു ഭേ​​​​ദ​​​​മാ​​​​ക്കേ​​​​ണ്ട ഒ​​​​രു രോ​​​​ഗാ​​​​വ​​​​സ്ഥ​​​​യ​​​​ല്ല. സ്ത്രീ​​​​യു​​​​ടെ സ്ത്രീ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന്‍റെ​​​​യും ല​​​​ക്ഷ​​​​ണ​​​​മാ​​​​ണ്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്തെ ര​​​​ണ്ടു വി​​​​ധി​​​​ക​​​​ളാ​​​​യ പ​​​​രോ​​​​ക്ഷ ദ​​​​യാ​​​​വ​​​​ധം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തും ഭ്രൂ​​​​ണ​​​​ഹ​​​​ത്യാ​​​​നി​​​​യ​​​​മം കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​തു​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ന്ന​​​​ത്തെ ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​രു​​​​ടെ പു​​​​തി​​​​യ ചു​​​​മ​​​​ത​​​​ല​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വവും മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​​​മു​​​​ൻ​​​​പ് ഭ​​​​ക്ഷ​​​​ണ​​​​വും വെ​​​​ള്ള​​​​വും ന​​​​ൽ​​​​കാ​​​​തെ രോ​​​​ഗി​​​​യെ കൊ​​​​ല്ലാ​​​​നും ജ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​​​മു​​​​ൻ​​​​പ് അ​​​​മ്മ​​​​യു​​​​ടെ അ​​​​ന്ത​​​​സും​​ അ​​​​വ​​​​കാ​​​​ശ​​​​വും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഗ​​​​ർ​​​​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​വി​​​​നെ കൊ​​​​ല്ലാ​​​​നു​​​​മു​​​​ള്ള​​​​താ​​​​ണ്. ഓ​​​​രോ ജ​​​​ഡ്ജി​​​​യു​​​​ടെ​​​​യും ധാ​​​​ർ​​​​മി​​​​ക​​​​ബോ​​​​ധ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ മൂ​​​​ല്യ​​​​വും അ​​​​ന്ത​​​​​​സും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും മാ​​​​റി​​​​ല്ലെ​​​​ന്ന് ന​​​​മ്മു​​​​ടെ ന്യാ​​​​യാ​​​​ധി​​​​പ​​​​രും നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ​​​​വേ​​​​ണ്ടി ന​​​​മു​​​​ക്കു പ്രാ​​​​ർ​​​​ഥി​​​​ച്ചു കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യും ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ബോ​​​​ധ്യ​​​​വും ജാ​​​​ഗ്ര​​​​ത​​​​യു​​​​ള്ള​​​​വ​​​​രാ​​​​കു​​​​ക​​​​യും ചെ​​​​യ്യാം.
(തു​​ട​​രും)

Latest News

Corehub Up